നിലമ്പൂരിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു

Friday 16 July 2021 1:35 AM IST

നി​ല​മ്പൂ​ർ​:​ ​ആ​ശ​ങ്ക​യു​യ​ർ​ത്തി​ ​മ​ല​യോ​ര​മേ​ഖ​ല​യി​ലും​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തോ​ത് ​ഉ​യ​രു​ന്നു.​ ​മേ​ഖ​ല​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​തീ​വ്ര​ ​വ്യാ​പ​ന​ ​വി​ഭാ​ഗ​മാ​യ​ ​ഡി​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കു​മ്പോ​ഴും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ലെ​ ​അ​ലം​ഭാ​വ​മാ​ണ് ​രോ​ഗ​വ്യാ​പ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​ത്തെ​ ​അ​വ​ലോ​ക​ന​ ​പ്ര​കാ​രം​ ​ചാ​ലി​യാ​ർ​ ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ടി.​പി.​ആ​ർ.​ 33.96.​ ​തൊ​ട്ടു​ ​താ​ഴെ​ 23.83​ ​ശ​ത​മാ​ന​വു​മാ​യി​ ​മൂ​ത്തേ​ടം​ ​പ​ഞ്ചാ​യ​ത്തും.​ ​ചു​ങ്ക​ത്ത​റ​യി​ൽ​ 21.55​ ​ഉം​ ​അ​മ​ര​മ്പ​ല​ത്ത് 19.95​ ​ഉം​ ​വ​ഴി​ക്ക​ട​വി​ൽ​ 19.04​ ​ഉം​ ​ആ​ണ് ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​ത്തെ​ ​ടി.​പി.​ആ​ർ.​ ​നി​ല​മ്പൂ​ർ​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ൽ​ 16.02​ ​ഉം​ ​പോ​ത്തു​ക​ൽ​ ​പ​ഞ്ചാ​യ​ത്തി​ൽ​ 16.01​ഉം​ ​മ​മ്പാ​ട് 15.45​ ​ഉം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഇ​വ​ ​ഡി​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​ ​വ​ണ്ടൂ​ർ,​ ​തി​രു​വാ​ലി​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​സി​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ടൗ​ണു​ക​ളി​ൽ​ ​വ​ലി​യ​ ​തി​ര​ക്കാ​ണ്.​രോ​ഗ​ബാ​ധി​ത​രു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​വേ​ണ​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പ് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​വീ​ടു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​വ്യാ​പ​നം​ ​വ​ർ​ദ്ധി​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.

Advertisement
Advertisement