പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി ബസുകൾ

Friday 16 July 2021 1:48 AM IST

തിരുവനന്തപുരം: ഈ മാസം 16 മുതൽ 18 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷ സംസ്ഥാനത്തുടനീളവും യു.പി.എ.സി നടത്തുന്ന ഐ.ഇ.എസ്/ ഐ.എസ്.എസ്, എൻജിനിയറിംഗ് സർവീസ് എന്നിവയുടെ പൊതു പരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും നടക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ നടത്തും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തും. തിരുവനന്തപുരത്തേക്കും കൂടുതൽ ദീർഘ ദൂര സർവീസുകൾ നടത്തും. ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് ബോണ്ട് സർവീസും ലഭ്യമായിരിക്കും.

ടിക്കറ്റുകൾ www.online.keralartc.com എന്ന സൈറ്റിലൂടെയും Ente KSRTC എന്ന ആപ്പിലൂടെയും റിസർവ്വ് ചെയ്യാവുന്നതാണ്. കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം നമ്പർ: 9447071021, 0471 2463799, വാട്ട്സ്ആപ്പ് നമ്പർ: 81295 62972