 കാ‌ർട്ടൂൺ ബോധവത്കരണ ക്യാമ്പ് വരപ്പൂട്ട് ആലുവയിൽ മൂന്നാം തരംഗത്തെ വരച്ചുപൂട്ടും !

Saturday 17 July 2021 12:52 AM IST

കൊച്ചി: പടിക്കലെത്തി നിൽക്കുന്ന കൊവിഡ് മൂന്നാം തരഗത്തെ വരപ്പൂട്ടിട്ട് പൂട്ടാൻ കേന്ദ്ര സംസ്ഥാന സർക്കാർ കൈകോർക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് കോർപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്പ്‌മെന്റിന്റെ ബാംഗ്ലൂർ റീജിയനും, കേരള സർക്കാരിന് കീഴിലുള്ള കേരള സാമൂഹിക സുരക്ഷാ മിഷനും, ഡി.എം.സി. ഇന്ത്യയും ചേർന്നാണ് കൊവിഡ് പ്രതിരോധ കാർട്ടൂൺ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബോധവത്ക്കരണത്തിനായി വിവിധ ജില്ലകളിൽ ഒരുക്കിയ കാർട്ടൂൺ മതിലും തുടർന്നുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചരണവും വിജയം കണ്ടതിന്റെ തുടർച്ചയായാണ് ക്യാമ്പ് ഒരുക്കുന്നത്.

ഇന്നും നാളെയും ആലുവയിൽ നടക്കുന്ന കാർട്ടൂൺ ക്യാമ്പിന് കേരള കാർട്ടൂൺ അക്കാദമിയുടെയും വൈ.എം.സിഎയുടെയും സഹകരണവുമുണ്ട്. കേരള കാർട്ടൂൺ അക്കാദമിയിലെ തിരഞ്ഞെടുത്ത 12 പ്രമുഖ കാർട്ടൂണിസ്റ്റുകൾ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കും. പ്രമുഖരായ ഡോക്ടർമാരും സാമൂഹ്യ പ്രവർത്തകരും വിവിധ വിഷയങ്ങളെ കുറിച്ച് കലാകാരന്മാരുമായി സംവദിക്കും. തുടർന്ന് കാർട്ടൂൺ ബോധവത്ക്കരണ രചനകൾ രണ്ട് ദിവസം കൊണ്ട് പൂർത്തീകരിക്കും. ക്യാമ്പിന് ജസ്റ്റിസ് കുര്യൻ ജോസഫ് , ഡോ: കെ. സി. ജോർജ്, ഡോ: സഖി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും. ക്യാമ്പ് കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക.

 കുട്ടികളിലും മുതിർന്നവരിലും കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ക്യാമ്പിന് സാധിക്കുമെന്ന് കരുതുന്നു. കേരളത്തിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം രീതി അവലംബിക്കും.
ഡോ. കെ. സി. ജോർജ്
റീജനൽ ഡയറക്ടർ
നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ്
പബ്ലിക്ക് കോർപ്പറേഷൻ ആൻഡ്
ചൈൽഡ് ഡെവലപ്പ്‌മെന്റ്

പരിപാടികൾ

പല തലങ്ങളിൽ കാർട്ടൂൺ പോസ്റ്ററ്റുകളുടെ പ്രചരിപ്പിക്കും
 കേരളത്തിനും ലക്ഷദ്വീപിനുമായി മലയാളത്തിൽ പോസ്റ്ററുകൾ
അന്യസംസ്ഥാന തൊഴിലാളികൾക്കായി ബംഗാളിലും, തമിഴിലും, ഹിന്ദിയിലും പോസ്റ്ററുകൾ

ജില്ലാ, താലൂക്ക് ആശുപത്രികളിൽ പോസ്റ്ററുകളുടെ പ്രദർശിപ്പിക്കും
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും കാർട്ടൂൺ സന്ദേശം എത്തിക്കും

Advertisement
Advertisement