ഓൺലൈൻ പഠനത്തിന് മാഫ് ഖത്തറിന്റെ സംഭാവന

Saturday 17 July 2021 12:02 AM IST

വടകര: മടപ്പള്ളി സ്‌കൂൾ ആലുംനി ഫോറം - ഖത്തർ മടപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണം വാങ്ങാൻ സംഭാവന നൽകി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു . വിരമിച്ച സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പ്രഭാകരന് മാഫ് ഖത്തർ നൽകിയ ഉപഹാരം എം.എൽ.എ കൈമാറി . ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു . മാഫ് ഖത്തർ ജോ. സെക്രട്ടറി യൊജീഷ് കെ.ടി.കെ സ്വാഗതം പറഞ്ഞു . കെ.മുരളീധരൻ,പ്രധാനാദ്ധ്യാപകൻ വേണുഗോപാൽ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജിതേന്ദ്രൻ , മാഫ് ഖത്തർ പ്രതിനിധികളായ രത്നാകരൻ ഒഞ്ചിയം ,നൗഫൽ വെള്ളികുളങ്ങര , റാഷിദ് മഷ്ഹൂർ തങ്ങൾ , ആർ. റിജു തുടങ്ങിയവർ സംബന്ധിച്ചു. പ്രശാന്ത് ഒഞ്ചിയം നന്ദി പറഞ്ഞു

Advertisement
Advertisement