ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 12-ാം ഷോറൂം അടിമാലിയിൽ

Saturday 17 July 2021 3:32 AM IST

തിരുവനന്തപുരം: മാർബിൾ, ഗ്രാനൈറ്റ്, ടൈൽ എന്നിവയുടെ വിപുലമായ ശേഖരവുമായി ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 12-ാം ഷോറൂം അടിമാലി മച്ചിപ്ളാവിൽ തുറന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഭദ്രദീപം തെളിച്ചു. മന്ത്രി റോഷി അഗസ്‌റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി., അഡ്വ.എ. രാജ എം.എൽ.എ., ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്‌ടർ സി. വിഷ്‌ണുഭക്തൻ തുടങ്ങിയവർ സംബന്ധിച്ചു.

ഷോറൂമിന്റെ താക്കോൽ സി. വിഷ്‌ണുഭക്തൻ, മകൾ വിബി വിഷ്‌ണുവിന് കൈമാറി. വിവിധ കമ്പനികളുടെ 2,800ലേറെ വാൾ, ഫ്ളോർ, പോർച്ച്, ക്ളാഡിംഗ്, ഡബിൾ ചാർജ്, ജംബോ, ജിവി ടി ടൈലുകളും സാനിറ്ററി വെയറും ഗ്രാനൈറ്റുമാണ് ഷോറൂമിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ടൈൽസ് നിർമ്മാണ കമ്പനികൾ 20-50% വിലകുറച്ചതിനാൽ ആ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് സി. വിഷ്‌ണുഭക്തൻ പറഞ്ഞു.

Advertisement
Advertisement