ട്വന്റി-20 ലോകകപ്പ് : ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പിൽ മുഖാമുഖം

Saturday 17 July 2021 2:54 AM IST

ദു​ബാ​യ്:​ ​ഒ​മാ​നും​ ​യു.​എ.​ഇ​യും​ ​വേ​ദി​യാ​കു​ന്ന​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​ഗ്രൂ​പ്പു​ക​ൾ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക്രി​ക്കറ്റ് കൗ​ൺ​സി​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ചി​ര​വൈ​രി​ക​ളാ​യ​ ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ഒ​രു​ ​ഗ്രൂ​പ്പി​ൽ​ ​ആ​ണെ​ന്നു​ള്ള​താ​ണ് ​ആ​രാ​ധ​ക​രെ​ ​ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന​ത്.​

​ഒ​ക്ടോ​ബ​ർ​ 17​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 14​വ​രെ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ക​പ്പി​ൽ​ ​ര​ണ്ട് ​ഗ്രൂ​പ്പു​ക​ളി​ലാ​യി​ 12​ ​ടീ​മു​ക​ളാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​മാ​ർ​ച്ച് 20​ലെ​ ​ട്വ​ന്റി​-20​ ​റാ​ങ്കിം​ഗ് ​അ​നു​സ​രി​ച്ചാ​ണ് ​ര​ണ്ട് ​ഗ്രൂ​പ്പു​ക​ളാ​യി​ ​ടീ​മുകളെ​ ​തി​രി​ച്ച​ത്.
സൂ​പ്പ​ർ​ 12​ ​ഘ​ട്ട​ത്തി​ലാ​ണ് 12​ ​ടീ​മു​ക​ൾ​ ​ര​ണ്ട് ​ഗ്രൂ​പ്പു​ക​ളാ​യി​ ​തി​ര​ഞ്ഞ് ​മ​ത്സ​രി​ക്കു​ക.​ ​റാ​ങ്കിം​ഗി​ൽ​ ​ആ​ദ്യ​ ​എ​ട്ട് ​സ്ഥാ​ന​ത്തു​ള്ള​ ​ടീ​മു​ക​ൾ​ ​നേ​രി​ട്ട് ​സൂ​പ്പ​ർ​ 12​ൽ​ ​എ​ത്തും.​
​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​വി​ജ​യി​ച്ചെ​ത്തു​ന്ന​ ​നാ​ല് ​ടീ​മു​ക​ൾ​ക്ക് ​കൂ​ടി​ ​സൂ​പ്പ​ർ​ 12​ൽ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​മു​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ശ്രീ​ല​ങ്ക​യ്ക്ക് ​ഇ​ത്ത​വ​ണ​ ​ആ​ദ്യ​റൗ​ണ്ട് ​മ​ത്സ​രം​ ​ക​ളി​ച്ച് ​ജ​യി​ച്ചാ​ലെ​ ​സൂ​പ്പ​ർ​ 12​ൽ​ ​എ​ത്താ​നാ​കൂ. നേ​ര​ത്തേ​ ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ച​ ​ടൂ​ർ​ണ​മെ​ന്റാ​ണ് ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​ഒ​മാ​നി​ലും​ ​യു.​എ.​ഇ​യി​ലു​മാ​യി​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.

ആദ്യ റൗണ്ട്

ഗ്രൂപ്പ് എ: ശ്രീലങ്ക, അയർലൻഡ്, ഹോളണ്ട്, നമീബിയ.

ഗ്രൂപ്പ് ബി:ബംഗ്ലാദേശ്, സ്കോട്ട്‌ലാൻഡ്, പപ്പുവ ന്യൂ ഗിനിയ, ഒമാൻ.

ആദ്യ റൗണ്ടിൽ ഇരു ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ 12ൽ എത്തും.

സൂപ്പർ 12:

ഗ്രൂപ്പ് 1: ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഗ്രൂപ്പ് എ വിജയികൾ, ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ.

ഗ്രൂപ്പ്2: ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് ബി വിജയികൾ, ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ.

Advertisement
Advertisement