ഇന്ധനവില ഇതെങ്ങോട്ട്? പെട്രോളിന് ഇന്ന് വർദ്ധിപ്പിച്ചത് 30 പൈസ

Saturday 17 July 2021 7:10 AM IST

തിരുവനന്തപുരം: പെട്രോൾ വില ഇന്നും കൂട്ടി. ലിറ്ററിന് 30 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 102.06 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.82 രൂപയും, കോഴിക്കോട് 102. 26 രൂപയുമായി.വ്യാഴാഴ്ച പെട്രോളിന് 35 പൈസയും, ഡീസലിന് 17 പൈസയും കൂട്ടിയിരുന്നു.