ഏറെ അപകടകരം, കടിയേറ്റാൽ 30 മിനിറ്റിനുള്ളിൽ മരണം; ചാൾസ് രാജകുമാരൻ പോലും അഭിനന്ദിച്ച വാവ സുരേഷിന്റെ രാജവെമ്പാല പിടുത്തം

Saturday 17 July 2021 1:47 PM IST

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലകളെ പിടികൂടിയിട്ടുള്ളയാളാണ് വാവ സുരേഷ്. ഇതുവരെ ഇരുനൂറ്റിപതിമൂന്നോളം രാജവെമ്പാലകളെ പിടികൂടിക്കഴിഞ്ഞു. ഈ പാമ്പുകളെ പിടികൂടുക എന്നത് ഏറെ അപകടം നിറഞ്ഞതാണ്. അടുത്ത് വരുന്ന വസ്തുക്കളിലൂടെയോ പെട്ടെന്നുള്ള ചലനങ്ങളിലൂടെയോ ഇവ എളുപ്പത്തിൽ പ്രകോപിതരാകും.

രാജവെമ്പാലയുടെ വിഷം ന്യൂറോടോക്സിക് ആണ്. കടിയേറ്റ് 30 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. അപകടം നിറഞ്ഞ പല സന്ദർഭങ്ങളിലും വാവ സുരക്ഷിതമായി രാജവെമ്പാലകളെ പിടികൂടി കാട്ടിൽ തുറന്ന്‌ വിടുന്നു, സ്വന്തം ജീവൻപോലും പണയം വച്ച് മനുഷ്യരെയും പാമ്പുകളെയും ഒരുപോലെ സംരക്ഷിക്കുന്നു.ചാൾസ് രാജകുമാരൻ പോലും അഭിനന്ദിച്ച വാവ സുരേഷിന്റെ രാജവെമ്പാല പിടുത്തം കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...