മദ്യശാലകൾ ഇന്ന് തുറക്കും

Sunday 18 July 2021 3:34 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തിക്കും. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് വില്പന.

ബക്രീദ് പ്രമാണിച്ച് ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് ലോക്ക് ഡൗൺ ഇളവ്. എ-ബി-സി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലായിരിക്കും മദ്യവില്പന ശാലകൾ തുറക്കുക. ഡി കാറ്റഗറിയിലുള്ള പ്രദേശത്ത് ഇളവ് ബാധകമായിരിക്കില്ല. നേരത്തെ വാരാന്ത്യ ലോക്ഡൗണിൻെറ ഭാഗമായി ഞായറാഴ്ചകളിൽ മദ്യശാലകൾ പ്രവർത്തിച്ചിരുന്നില്ല.

Advertisement
Advertisement