സ്‌കോളർഷിപ്പിൽ അവ്യക്തതയില്ല: കെ സുധാകരൻ

Sunday 18 July 2021 2:51 AM IST


കണ്ണൂർ : ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലും കോൺഗ്രസിലും യാതൊരു അവ്യക്തതയുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തരും വ്യഖ്യാനിച്ചതിൽ വന്ന പ്രശ്നമേ ഉള്ളു. അതേക്കുറിച്ച് രണ്ട് ദിവസം കഴിഞ്ഞ് ചേരുന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനമെടുക്കും. ആ ഫോർമുല സർക്കാരിനെ അറിയിക്കും. സർക്കാർ നിലപാടിൽ നേരിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇപ്പോഴത്തെ നയത്തിൽ മാറ്റം വേണം. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം രണ്ടു ദിവസത്തിനകം അറിയിക്കും. തുടർന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണത്തിനനുസരിച്ച് യു.ഡി.എഫ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു