കർക്കടകത്തെ പഞ്ഞമാസം എന്നാണ് പറയുക, എന്നാൽ കൊറോണ കാലം എല്ലാ മാസവും പഞ്ഞമുള്ളതാണ്, ഈ കാലത്തെ ഒന്നിച്ച് അതിജീവിക്കാമെന്ന് പ്രതിഭ

Saturday 17 July 2021 9:43 PM IST

തിരുവനന്തപുരം: പഞ്ഞമാസം എന്നറിയപ്പെടുന്ന കർക്കടക മാസത്തെയും കൊവിഡ് കാലത്തെ ദുരിതങ്ങളും ചൂണ്ടിക്കാട്ടി യു. പ്രതിഭ എം.എൽ.എ. കർക്കടകം രോഗങ്ങളുടെയും കാലമാണ്. പണ്ടൊക്കെ കർക്കടകത്തെ പഞ്ഞമാസം എന്നാണ് പറയുക. ഇപ്പോ പൊതുവേ കൊറോണ കാലം എല്ലാ മാസവും പഞ്ഞമുള്ളതാണ്. ചുറ്റും സങ്കടങ്ങൾ ഉണ്ട്. അതീവ ജാഗ്രതയോടെ ഈ കാലത്തെ ഒന്നിച്ച് അതിജീവിക്കാം. ഏവർക്കും നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥന ആയാലും പ്രവർത്തനങ്ങൾ ആയാലും ലോകത്തിന് നന്മ മാത്രം വരട്ടെ. നല്ല ചിന്തകൾ എല്ലാവരിലും ഉണ്ടാകട്ടെ എന്നും പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചു.

യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്

കർക്കിടകം ഒന്ന്. ഇത്തവണ മഹാമാരിക്കാലം.. വിശ്വാസികൾക്കും അല്ലാത്തവർക്കും രാമായണ പാരായണം നടത്താൻ കഴിയുന്ന സമയം.. കർക്കിടകം രോഗങ്ങളുടെയും കാലമാണ്. പണ്ടൊക്കെ കർക്കിടകത്തെ പഞ്ഞമാസം എന്നാണ് പറയുക. ഇപ്പോ പൊതുവേ കൊറോണ കാലം എല്ലാ മാസവും പഞ്ഞമുള്ളതാണ്. ചുറ്റും സങ്കടങ്ങൾ ഉണ്ട്. അതീവ ജാഗ്രതയോടെ ഈ കാലത്തെ ഒന്നിച്ച് അതിജീവിക്കാം. മഴയും തണപ്പും കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളെ വിളിച്ചു വരുത്താതെ നോക്കണം. മനസ്സും ശരീരവും ശാന്തമാകട്ടെ.. അദ്ധ്വാത്മ രാമായണം അച്ഛൻ വായിക്കുമ്പോൾ കൂടെ ഇരുന്ന് കേൾക്കുമായിരുന്നു.. സമയം കിട്ടുന്ന മുറക്ക് വായിക്കും. ഏവർക്കും നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥന ആയാലും പ്രവർത്തനങ്ങൾ ആയാലും ലോകത്തിന് നന്മ മാത്രം വരട്ടെ. നല്ല ചിന്തകൾ എല്ലാവരിലും ഉണ്ടാകട്ടെ..

Advertisement
Advertisement