ശബരിമലയിൽ പ്രതിദിനം പതിനായിരം പേർക്ക് പ്രവേശനം
Sunday 18 July 2021 12:50 AM IST
പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ അയ്യപ്പ ദർശനത്തിനായി പ്രതിദിനം പതിനായിരം ഭക്തർ എന്ന കണക്കിൽ പ്രവേശിപ്പിക്കും. പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും.
48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് പ്രതിരോധ വാക്സിനോ എടുത്തവർക്ക് ദർശനത്തിന് അനുമതി ലഭിക്കും.