പാകിസ്ഥാന് ജയം

Sunday 18 July 2021 2:34 AM IST

ട്രെ​ന്റ്ബ്രി​ഡ്ജ്:​ ​ഏ​ക​ദി​ന​ത്തി​ലേ​റ്റ 3​-0​ത്തി​ന്റെ​ ​നാ​ണം​കെ​ട്ട​ ​തോ​ൽ​വി​ക്ക് ​ട്വ​ന്റി​-20​യി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​ഇം​ഗ്ല​ണ്ടി​നോ​ട് ​പ​ക​വീ​ട്ടു​ന്നു.​ആ​ദ്യ​ ​ട്വ​ന്റി​-20​യി​ൽ​ 31​ ​റ​ൺ​സി​നാ​ണ് ​പാ​കി​സ്ഥാ​ന്റെ​ ​വി​ജ​യം.​ ​ആ​ദ്യ​ം ​ബാറ്റ് ​ചെ​യ്ത​ ​പാ​കി​സ്ഥാ​ൻ​ ​നി​ശ്ചി​ത​ ​ഇ​രു​പ​തോ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 232​ ​റ​ൺ​സെ​ന്ന ​കൂ​റ്റ​ൻ​ ​ടോ​ട്ട​ൽ​ ​ക​ണ്ടെ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് 19.2​ ​ഓ​വ​റി​ൽ​ 201​ ​റ​ൺ​സി​ന് ​ആ​ൾ​ ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​

സെ​ഞ്ച്വ​റി​യു​മാ​യി​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ൺ​പൊ​രു​തി​ ​നോ​ക്കി​യെ​ങ്കി​ലും​ ​ഇം​ഗ്ല​ണ്ടി​ന് ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി​ല്ല.​ 46​ ​പ​ന്തി​ൽ​ ​ആ​റു​ ​ഫോ​റും​ 9​ ​സി​ക്സും​ ​അ​ട​ക്കം​ 103​ ​റ​ൺ​സാ​ണ് ​ലി​വിം​ഗ്സ്റ്റ​ൺ​ ​നേ​ടി​യ​ത്.​ ​പാ​കി​സ്ഥാ​നാ​യി​ ​​ബാ​ബ​ർ​ ​അ​സം​ 49​ ​പ​ന്തി​ൽ​ 85​ ​റ​ൺ​സ്​ ​നേ​ടി.

Advertisement
Advertisement