പ്രകൃതി​ ചി​കി​ത്സയി​ലൂടെ രോഗപ്രതി​രോധം

Monday 19 July 2021 12:58 AM IST

കൊച്ചി: പ്രകൃതി ചികിത്സയുടെ പഞ്ചതന്ത്രങ്ങളിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെന്ന് എരുമപ്പെട്ടി​ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് വെൽനസ് സെന്ററി​ലെ മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ.അനീജ പറഞ്ഞു. കൊവിഡ് കാലത്ത് കൃത്യമായ ഭക്ഷണത്തിലൂടെയും വ്യായമത്തിലൂടെയും യോഗയിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വെബി​നാറി​ൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, നാഷണൽ ആയുഷ് മിഷനും, അക്വിനാസ് കോളേജും സംയുക്തമായാണ് വെബി​നാർ സംഘടിപ്പിച്ചത്. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ. സി. പോന്നുമോൻ, കോമേഴ്‌സ് വിഭാഗം മേധാവി അഖിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement