അടിയന്തര സഹായം നൽകണം

Monday 19 July 2021 12:17 AM IST

പത്തനംതിട്ട : ചുഴലിക്കാറ്റ് മൂലം വീടുകളും കൃഷികളും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ വിശ്വംഭരൻ , വി.എം ചെറിയാൻ, പഴകുളം സതീഷ്, വി. രാമചന്ദ്രൻ നായർ, തോമസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.വി.രാജൻ, അജി അലക്സ്, ജോജി കഞ്ഞിക്കുഴി, ജോസ് ഇല്ലിരിക്കൽ, ജോൺ വാലയിൽ , ജനറൽ സെക്രട്ടറിമാരായ സജീർ പന്തളം, വല്ലാറ്റൂർ വാസുദേവൻ പിള്ള, സലിം പെരുനാട്, എൻ. തമ്പാൻ, ജോജി ഇടക്കുന്നിൽ, എ. അനിലാ ദേവി, ഷീജ പന്തളം, എന്നിവർ സംസാരിച്ചു.

Advertisement
Advertisement