ഇറച്ചിക്കോഴി വില നിയന്ത്രിക്കും: മന്ത്രി ചിഞ്ചുറാണി

Monday 19 July 2021 2:46 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴിയുടെ കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയും. കേരള ഫീഡ്സ് കോഴിത്തീറ്റ വില കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡും ലോക്ക്ഡൗണും കാരണം തമിഴ്നാട്ടിലെ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കുറഞ്ഞു. ഇതോടെ കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ എത്താതായി.ഇതാണ് കോഴി വില ഉയരാൻ പ്രധാന കാരണം.

ചെറിയ ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രണ്ടുമാസം മുമ്പുവരെ 1000 രൂപയ്ക്കുമുകളിലായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2200 രൂപ നൽകണമെന്നും ഒരു കോഴിക്ക് 80–85 രൂപ മുതൽമുടക്കു വന്നിരുന്ന സ്ഥാനത്ത് 110 രൂപയാണ് ഉൽപാദനച്ചെലവെന്നും മൊത്തവ്യാപാരികൾ പറയുന്നു.

Advertisement
Advertisement