ഐ.ഒ.സി പമ്പുകളിൽ ഫാസ്ടാഗ് ഉപയോഗിക്കാം

Tuesday 20 July 2021 12:54 AM IST

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ഐ.സി.ഐ.സി.ഐ ഫാസ്ടാഗ് ഉപയോഗിക്കാം. പെട്രോൾ, ഡീസൽ, ലൂബ്രിക്കന്റ്‌സ് എന്നിവ ഫാസ്ടാഗിൽ വാങ്ങാം.

ഇന്ധനം നിറയ്ക്കുമ്പോൾ ജീവനക്കാരൻ ഫാസ്ടാഗോ നമ്പർ പ്ലെയ്‌റ്റോ സ്‌കാൻ ചെയ്യും. ഉപഭോക്താവിന് ഒ.ടി.പി നമ്പർ ലഭിക്കും. പി.ഒ.എസ് മെഷിനിലേയ്ക്ക് ഒടി.പി നൽകുമ്പോൾ ഇടപാട് പൂർത്തിയാകും.

ഡിജിറ്റൽ ഇന്ത്യയെന്ന ലക്ഷ്യത്തിലെ നിർണായക ചുവടുവയ്പ്പാണിതെന്ന് ഐ.ഒ.സി ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. ആത്മനിർഭർ ഭാരത് ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റം കൂടിയാണ് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഫാസ്ടാഗ് സാങ്കേതിക വിദ്യയെന്നും വൈദ്യ പറഞ്ഞു.

Advertisement
Advertisement