11 ശതമാനം കടന്ന് വീണ്ടും ടി.പി.ആർ

Monday 19 July 2021 11:20 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന നിരക്ക് വീണ്ടും 11.08 ശതമാനമായി ഉയർന്നു. ഇന്നലെ 9,931 കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. 58 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 15,408 ആയി.