കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പട്ടികജാതി മോർച്ച സമരം

Tuesday 20 July 2021 12:35 AM IST
എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് ഉന്നതതല ഏജൻസിയെ കൊണ്ട് അനേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് എസ് സി പ്രൊമോട്ടർമാരെ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ നേതാക്കളുടെയും മറ്റും അക്കൗണ്ടിലേക്ക് 30 ലക്ഷം രൂപ മാറ്റി തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്ക് മുൻകൂർജാമ്യം കിട്ടാൻ സർക്കാർ കൂട്ടുനിന്നത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കണം.

എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ.പ്രേമൻ, എസ്.സി.മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. പ്രവീൺശങ്കർ,ബി.ജെ.പി.സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷണൻ, എന്നിവർ സംസാരിച്ചു. അയ്യപ്പൻ വേങ്ങേരി, പി.അശോകൻ സി.കെ.രമേശൻ എന്നിവർ നേതൃത്വം നൽകി

Advertisement
Advertisement