കേരള യൂണി.യിൽ ഒഴിവുകൾ
Tuesday 20 July 2021 1:07 AM IST
തിരുവനന്തപുരം: കേരളസർവകലാശാല ബയോടെക്‌നോളജി വിഭാഗത്തിന്റെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജിയിൽ റിസർച്ച് അസോസിയേറ്റ്സ്, ജൂനിയർ റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 15 ദിവസത്തിനുളളിൽ ഡോ.ആർ.രാജലക്ഷ്മി, ഡയറക്ടർ, ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്‌നോളജി, യൂണിവേഴ്സിറ്റി ഒഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം, കേരള, 695581 എന്ന വിലാസത്തിൽ അയയ്ക്കണം. വെബ്സൈറ്റ്- www.keralauniversity.ac.in