കേരള യൂണി. പ്രാക്ടിക്കൽ, പ്രോജക്ട്/വൈവ

Tuesday 20 July 2021 1:52 AM IST

തിരുവനന്തപുരം: കേരളസർവകലാശാല ജൂലായ് 16, 17 തീയതികളിൽ വർക്കല എസ്.എൻ കോളേജിൽ നടത്താനിരുന്ന ആറാം സെമസ്​റ്റർ ബി.എസ്സി ജിയോളജിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ജൂലായ് 26, 27 തീയതികളിൽ അതേ കോളേജിൽ നടത്തും.

കഴിഞ്ഞ മാർച്ചിൽ നടത്തിയ ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്‌ട്രോണിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 22, 23 തീയതികളിൽ അതത് കോളേജുകളിൽ നടത്തും.

ആറാം സെമസ്​റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രയൽ മൈക്രോബയോളജി കോഴ്സിന്റെ ജൂലായ് 21, 22 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ (കോർ - ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) ജൂലായ് 22, 23 തീയതികളിലും, ആറാം സെമസ്​റ്റർ ബി.വോക്ക് സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ ജൂലായ് 21 ന് നടത്താനിരുന്ന പപ്രാക്ടിക്കൽ പരീക്ഷ ജൂലായ് 24നും നടത്തും. മ​റ്റു പരീക്ഷകൾക്ക് മാ​റ്റമില്ല.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ മാത്തമാ​റ്റിക്സ് പ്രോജക്ട് വൈവ പരീക്ഷ ജൂലായ് 23, 26 തീയതികളിൽ അതത് കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.