കായിക മന്ത്രി മനോജ് തിവാരി ബംഗാൾ ടീമിന്റെ ഫിറ്റ്നസ് ക്യാമ്പിൽ

Tuesday 20 July 2021 3:08 AM IST

കൊൽക്കത്ത: നിലവിൽ ബംഗാൾ കായിക മന്ത്രിയായ മുൻ ഇന്ത്യൻ താരം മനോജ് തിവാരിയെ ഇത്തവണത്തെ ആഭ്യന്തര സീസണിന് മുന്നോടിയായുള്ള ബംഗാൾ ക്രിക്കറ്റ് ടീമിന്റെ 39 അംഗ ഫിറ്റ്‌നസ് ക്യാമ്പിൽ ഉൾപ്പെടുത്തി. 2020 മാർച്ചിൽ രഞ്ജിട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്കെതിരെയാണ് മുൻ നായകൻ അവസാനമായി ബംഗാൾ ജേഴ്സിയിൽ കളിച്ചത്. തുടർന്ന് പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ഈവർഷം മമതാ ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസിൽ ചേർന്ന തിവാരി ഹൗറയിലെ ഷിബ്പൂർ മണ്ഡലത്തിൽ നിന്ന് ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മമത അദ്ദേഹത്തെ കായിക മന്ത്രിയും ആക്കി.

താൻ ഫിറ്ര്‌നസ് കാത്തു സൂക്ഷിക്കുന്നുണ്ടെന്നും ഇനിയും കുറച്ചു മത്സരങ്ങളിലൂടെ ബംഗളിനായി കളിക്കാൻ കഴിയുമെന്നും 35 കാരനായ തിവാരി നേരത്തേ പറഞ്ഞിരുന്നു. ഈ മാസം 23നാണ് ഫിറ്ര്‌നസ് ക്യാമ്പ്.

ഹാജർ നിർബന്ധമാണെന്നും അസോസിയേഷൻ നിഷ്കർഷിച്ചിട്ടുള്ള ഫിറ്ര്‌നസ് ടെസ്റ്റുകൾ എല്ലലാവരു പാസകണമെന്നും. ഫിറ്ര്‌നസ് ടെസ്റ്റിന് ശേഷമായിരിക്കും സാദ്ധ്യതാ ടീമിനെ പ്രഖ്യാപിക്കുകയെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്നേഹാശിഷ് ഗാംഗുലി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Advertisement
Advertisement