സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും, കൂടുതൽ ഇളവുകളില്ല
Tuesday 20 July 2021 5:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ സുപ്രീം കോടതി വിമർശിച്ച പശ്ചാത്തലത്തിലാണ് അവലോകന യോഗത്തില്‍ തീരുമാനമായത്.
ബക്രീദ് ഇളവുകൾ ഇന്നവസാനിക്കും. കൂടുതൽ ഇളവുകൾ ഉണ്ടാകില്ല. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കരുതെന്ന താക്കീതും കോടതി നൽകിയിരുന്നു. നേരത്ത ഹർജി നൽകിയിരുന്നെങ്കിൽ ഇളവുകൾ റദ്ദാക്കുമായിരുന്നു. വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.