130 കോടിയുടെ സാങ്കേതിക പരിശീലന കേന്ദ്രം തുറക്കും

Wednesday 21 July 2021 12:00 AM IST

അങ്കമാലി: 130 കോടി രൂപ ചെലവിൽ എണ്ണായിരത്തോളം വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിശീലനം നൽകുന്ന കേന്ദ്രം അങ്കമാലി ടെൽക്കിന് സമീപമുള്ള ഇൻകൽ കോംപ്ലക്സിൽ 2022ൽ പ്രവർത്ത സജ്ജമാകും. ബെന്നി ബഹനാൻ എം.പി, റോജി എ ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപെഴ്സൺ റീത്തപോൾ എന്നിവർ നിർമ്മാണ പുരോഗതി വിലയിരുത്തി. ചെറുകിട സൂഷ്മ വ്യവസായ മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ടാറ്റ കൺസൾട്ടൻസി സർവീസ് ഉദ്യോഗസ്ഥരും പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് താമസ സൗകരം ഉൾപ്പെടെ നൽകുന്ന കേന്ദ്രസർക്കാരിന്റെ കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രമാണിത്. അറുപതു ശതമാനം പണി പൂർത്തിയായെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

Advertisement
Advertisement