റോട്ടറി ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Wednesday 21 July 2021 12:42 AM IST
പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ,

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി ക്ലബ് അസി. ഗവർണർ അഡ്വ. പി. പ്രദീപ്, ജി.ജി.ആർ ഡോ. നാരായണൻ, ഡോ. അച്യുതൻ കുട്ടി, ടി. രാജമണി, എം.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: കെ.കെ. രാമകൃഷ്ണൻ (പ്രസിഡന്റ്), എൻ.വി. മുരളീകൃഷ്ണൻ (സെക്രട്ടറി), എസ്. മോഹനൻ (വൈസ്. പ്രസിഡന്റ്), സി. നാരായണൻ കുട്ടി (ജോ. സെക്രട്ടറി), ഇ.വി. വിശ്വനാഥൻ (ട്രഷറർ).

Advertisement
Advertisement