സ്ത്രീസുരക്ഷ: ബി.ഡി.ജെ.എസ് പ്രക്ഷോഭം 27ന്

Wednesday 21 July 2021 12:28 AM IST

കൊച്ചി​: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതി​നായി​ ഭാരത് ധർമ്മ ജന സേന സംസ്ഥാന വ്യാപകമായി 27ന് സംഘടി​പ്പി​ക്കുന്ന പരിപാടികൾ വൻ വിജയമാക്കാൻ എറണാകുളം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. രാവിലെ 11 മണി മുതൽ 1 മണി വരെയാണ് സമരം. എറണാകുളം മണ്ഡലം യോഗത്തി​ൽ സംസ്ഥാന ട്രഷറൽ അനിരുദ്ധ് കാർത്തികേയൻ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അർജ്ജുൻ ഗോപിനാഥ് , ഗോപാലകൃഷ്ണൻ കെ.ഡി , വി.എസ് രാജേന്ദ്രൻ , സുരേഷ് ലാൽ ,ബിജു കെ.ജി , ജിനുലാൽ, മനോജ് മാടവന എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement