517 പേർക്ക് കൊവിഡ്

Wednesday 21 July 2021 12:17 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 517 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും 516 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,25,273 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,17,781 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ആറു പേർ മരിച്ചു.
ജില്ലയിൽ ഇന്നലെ 307 പേർ രോഗമുക്തരായി.

Advertisement
Advertisement