ഓൺലൈൻ വേദാന്ത ശാസ്ത്ര പഠനക്ലാസ്    

Wednesday 21 July 2021 1:07 AM IST

കൊല്ലം: 'സത്യം പരം ധീമഹി' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭാഗവതസൂരി അശോക്.ബി. കടവൂർ നയിക്കുന്ന 'ലഘു വാസുദേവമനനം' എന്ന വേദാന്ത ശാസ്ത്ര സംഗ്രഹ ക്ലാസ് 23ന് (ഗുരുപൂർണിമ ദിവസം) രാവിലെ 7ന് ആദ്ധ്യാത്മിക - സാംസ്കാരിക - സാമൂഹിക സേവന പ്രവർത്തകയും വ്യവസായിയുമായ രമണി.ബി. കുമാർ അമേരിക്കയിലിരുന്ന് ഓൺലൈനായി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആഴ്ചയിൽ ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുണ്ടായിരിക്കും. ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ 9446854552 എന്ന നമ്പരിൽ ബന്ധപ്പെടുക.

Advertisement
Advertisement