ഉറങ്ങിക്കിടന്ന ദേശീയ മൃഗത്തെ ശല്യപ്പെടുത്തുന്ന ദേശീയ പക്ഷി, കടുവയും മയിലും തമ്മിലുള്ള അടികൂടൽ വൈറലായി
Wednesday 21 July 2021 3:23 PM IST
ദേശീയ മൃഗവും ദേശീയ പക്ഷിയുമായ കടുവയെയും മയിലിനെയും പ്രത്യേക സ്ഥാനം നൽകിയാണ് രാജ്യം ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ഇവർ രണ്ടു പേരും തമ്മിലുള്ള ഒരു അടിപിടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ ഉറങ്ങിക്കിടക്കുന്ന കടുവയുടെ അരികിൽ ശബ്ദം വയ്ക്കുന്ന മയിലുകളെ കാണാം. ഉറക്കത്തിനിടയിലെ ഈ ശല്യം സഹിക്കാനാവാതെ ദേഷ്യത്തിൽ ഉണരുന്ന കടുവ അസ്വസ്ഥത പ്രകടിപ്പിക്കുകയും മയിലുകളെ അവിടെ നിന്നും തുരത്തുകയും ചെയ്യുന്നു.