ക്രൈസ്തവ ഒ.ബി.സിക്ക് സ്കോളർപ്പിപ്പ് ഉറപ്പാക്കണം

Thursday 22 July 2021 1:25 AM IST

കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ ഒ.ബി.സി വിഭാഗത്തിനും ആനുപാതികമായി സ്‌കോളർഷിപ്പുകൾ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്‌കോളർഷിപ്പ് നൽകാനുള്ള തീരുമാനം സീകാര്യമാണ്. തീരുമാനം നടപ്പാക്കുമ്പോൾ ക്രൈസ്തവരിലെ പിന്നാക്കക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന അവസരം ഇല്ലാതാകുന്ന സാഹചര്യം പ്രത്യേകമായി കണക്കിലെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവരിലെ ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന ലത്തീൻ കത്തോലിക്കരെരെയും പരിവർത്തിതരെയും പ്രത്യേകം പരിഗണിക്കാൻ നടപടികൾ സ്വീകരിക്കണം. നിയമതടസങ്ങൾ മറികടക്കാൻ വഴികളും ആരായണമെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പറഞ്ഞു.

Advertisement
Advertisement