സംസ്ഥാനത്ത് ഇന്നലെ 17,481 കൊവിഡ് രോഗികൾ, 11.97% ടി.പി.ആർ

Thursday 22 July 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,481 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനമായി ഉയർന്നു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ടായിരത്തിലധികം പേർ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. 105 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 15,617 ആയി. നിലവിൽ 1,29,640 പേർ ചികിത്സയിലും 4,06,370 പേർ നിരീക്ഷണത്തിലുമുണ്ട്.