ഉയർന്ന് വീണ്ടും ടി.പി.ആർ 14.62 !

Thursday 22 July 2021 12:02 AM IST

 രോഗികൾ 2151  രോഗമുക്തർ 1531

കോഴിക്കോട്: കൊവിഡ് ബാധയുടെ കണക്ക് വീണ്ടും ആശങ്കയുയർത്തുന്ന നിലയിലേക്ക്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2151 പേർക്ക്. 14.62 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 2129 പേർക്കാണ്‌ രോഗബാധ. 17പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന്‌ പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 1531 പേർ കൂടി രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,960 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം ബാധിച്ച് കോഴിക്കോട് സ്വദേശികളായ 18,526 പേരാണ് ചികിത്സയിലുള്ളത്. 44,447പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ

എടച്ചേരി 1, ഫറോക്ക് 1, കാക്കൂർ 1, മേപ്പയൂർ 1, നാദാപുരം 3, നരിപ്പറ്റ1, ഒളവണ്ണ 1, പേരാമ്പ്ര 1, പെരുമണ്ണ 2, തിരുവള്ളൂർ 2, വടകര 1, വാണിമേൽ 1, വില്ല്യാപ്പള്ളി 1.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 329, അരിക്കുളം 25, അത്തോളി 34, ആയഞ്ചേരി 2, അഴിയൂർ 10, ബാലുശ്ശേരി 22, ചക്കിട്ടപ്പാറ 13, ചങ്ങരോത്ത് 10, ചാത്തമംഗലം 27, ചെക്യാട് 12, ചേളന്നൂർ 36, ചേമഞ്ചേരി 42, ചെങ്ങോട്ടുകാവ് 34, ചെറുവണ്ണൂർ 2, ചോറോട് 24, എടച്ചേരി 5, ഏറാമല 8, ഫറോക്ക് 46, കടലുണ്ടി 6, കക്കോടി 39, കാക്കൂർ 19, കാരശ്ശേരി 6, കട്ടിപ്പാറ 17, കാവിലുംപാറ 20, കായക്കൊടി 41, കായണ്ണ 10, കീഴരിയൂർ 5, കിഴക്കോത്ത് 36, കോടഞ്ചേരി 10, കൊടിയത്തൂർ 16, കൊടുവള്ളി 33, കൊയിലാണ്ടി 80, കുടരഞ്ഞി 10, കൂരാച്ചുണ്ട് 9, കൂത്താളി 8, കോട്ടൂർ 15, കുന്ദമംഗലം 54, കുന്നുമ്മൽ 24, കുരുവട്ടൂർ 57, കുറ്റ്യാടി 17, മടവൂർ 34, മണിയൂർ 11, മരുതോങ്കര 15, മാവൂർ 9, മേപ്പയ്യൂർ 13, മൂടാടി 25, മുക്കം 22, നാദാപുരം 14, നടുവണ്ണൂർ 5, നന്മണ്ട 21, നരിക്കുനി 4, നരിപ്പറ്റ 18, നൊച്ചാട് 10, ഒളവണ്ണ 56, ഓമശ്ശേരി 42, ഒഞ്ചിയം 14, പനങ്ങാട് 35, പയ്യോളി 39, പേരാമ്പ്ര 16, പെരുമണ്ണ 47, പെരുവയൽ 24, പുറമേരി 9, പുതുപ്പാടി 52, രാമനാട്ടുകര 14, തലക്കുളത്തൂർ 57, താമരശ്ശേരി 34, തിക്കോടി 25, തിരുവള്ളൂർ 24, തിരുവമ്പാടി 23, തൂണേരി 8, തുറയൂർ 12, ഉള്ള്യേരി 21, ഉണ്ണികുളം 41, വടകര 33, വളയം 8, വാണിമേൽ 24, വേളം 13, വില്യാപ്പള്ളി 44.

Advertisement
Advertisement