പഞ്ചായത്ത് അംഗങ്ങളുടെ അറസ്റ്റ് പ്രതിഷേധാർഹം

Thursday 22 July 2021 12:52 AM IST

കൊല്ലം: കൊവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നിലമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന വാക്സിൻ വിതരണത്തിൽ അന്വേഷണം വേണം. ക്രമക്കേട് ചോദ്യം ചെയ്ത ജനപ്രതിനിധികളുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധവുമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മുൻഗണനാക്രമം പോലും മറികടന്നാണ് പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്നത്. സംഭവത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം വേണമെന്ന് എം.പി ആവശ്യപ്പെട്ടു.

Advertisement
Advertisement