കള്ളാ എംഎൽഎ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനിപ്പം സുഖിക്കണ്ട; മോശം കമന്റിട്ടയാൾക്ക് മറുപടി നൽകി പിവി അൻവർ
Thursday 22 July 2021 10:13 AM IST
മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ തന്നെ 'മൂരി' എന്ന് വിളിച്ചയാൾക്ക് മറുപടി നൽകി പിവി അൻവർ എംഎൽഎ. കഴിഞ്ഞ ദിവസം പി വി അൻവർ ഫേസ്ബുക്കിൽ ഒരു കഴുതയുടെ ചിത്രവും, ഒരു കുറിപ്പും പങ്കുവച്ചിരുന്നു.
'മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന..ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത...പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്.' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് താഴെയാണ് ഒരാൾ മൂരി എന്ന് വിളിച്ചുകൊണ്ട് കമന്റിട്ടത്.'കള്ളാ എംഎൽഎ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ! അങ്ങനിപ്പം സുഖിക്കണ്ട' എന്നാണ് വിമർശിച്ചയാൾക്ക് എം എൽ എ നൽകിയ മറുപടി.