വർക്ക് ഷോപ്പ് തൊഴിലാളികൾ ധർണ നടത്തി

Friday 23 July 2021 12:21 AM IST

തിരുവല്ല: കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ തൊഴിലാളികളെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് നടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല യൂണിറ്റിന്റെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് മുരളീധരൻ പി.കെ, സെക്രട്ടറി ബിജുമോൻ സി.ആർ, ട്രഷറർ രഘുനാഥൻ പി.കെ, ശശിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement