സ്കൂൾ തുറക്കും മുമ്പ് വാക്സിൻ ഉറപ്പാക്കണം

Friday 23 July 2021 1:13 AM IST

കൊച്ചി: സ്കൂൾ തുറക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്കും അദ്ധ്യാപക അനദ്ധ്യാപകർക്കും വാക്സിൻ നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ മേഖലയിലെ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും വാക്സിൻ ലഭിച്ചിട്ടില്ലെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരരാജൻ നൽകിയ നിവേദനത്തിൽ പറയുന്നു. വാക്സിൻ ലഭിക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കണം. ആഗസ്റ്റിൽ കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും വാക്സിൻ നൽകണം. വാക്സിൻ വികസിപ്പിക്കാൻ ഗവേഷണം വേഗത്തിലാക്കണം. സംസ്ഥാനത്തെ ഓരോയിടത്തും സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കണം.

Advertisement
Advertisement