അദ്ധ്യാപക ഒഴിവ് 

Friday 23 July 2021 12:17 AM IST

കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ ഇംഗ്ളീഷ്, ഡെമോൺസ്‌ട്രേറ്റർ - കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഡെമോൺസ്‌ട്രേറ്റർ - ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നിവയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. യോഗ്യത യഥാക്രമം മാസ്റ്റർ ഡിഗ്രി - നെറ്റ്, ഫസ്റ്റ് ക്ളാസ് ഡിപ്ളോമ - ഡിഗ്രി, ഫസ്റ്റ് ക്ളാസ് ഡിഗ്രി - പി.ജി.ഡി.സി.എ എന്നിങ്ങനെയാണ്. അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ 30ന് രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണം.

Advertisement
Advertisement