ഐ സി എസ് സി, ഐ എസ് സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നിന്
Friday 23 July 2021 3:15 PM IST
ന്യൂഡൽഹി: ഐ സി എസ് സി പത്താംക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് എന്നീ പരീക്ഷകളുടെ ഫലം നാളെ (ശനിയാഴ്ച) വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കുമെന്ന് സി ഐ എസ് സി ഇ അറിയിച്ചു. കൊവിഡിനെ തുടർന്ന് ഐ എസ് സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും സുപ്രീം കോടതി നിർദേശത്തെതുടർന്ന് പ്രത്യേക മൂല്യനിര്‍ണയം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നത്.
അതേസമയം സി ബി എസ് ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സി ബി എസ് ഇ ഈ മാസം 25 വരെ നീട്ടി നൽകിയിരുന്നു. 22 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സി ബി എസ് ഇ സമയം നീട്ടി നൽകിയത്.