യാത്രയ്‌ക്കിടയിൽ മുന്നിലെത്തിയത് വലിയ കാട്ടുപോത്ത്, ഒപ്പം മ്ളാവും ആനക്കൂട്ടവും കുട്ടിയാനയും, വാവയെ കാട്ടിൽ കാത്തിരുന്നത് ഗംഭീര കാഴ്‌ചകൾ
Friday 23 July 2021 6:45 PM IST
ഇടുക്കി മുണ്ടക്കയത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. പ്ലാപ്പള്ളി വഴി പോയാൽ നിറയെ മൃഗങ്ങളെ കാണാം. പിന്നെ അതുവഴി പോകാൻ തീരുമാനിച്ചു. രാത്രിയോടെയാണ് കാട്ടിലെത്തിയത്. മൂടൽ മഞ്ഞും ,ചെറിയ ചാറ്റൽ മഴയുമുണ്ടായിരുന്നു. സൂക്ഷിച്ചാണ് യാത്ര,പെട്ടെന്നാണ് കാറിന് മുന്നിൽ ഒരു കൂറ്റൻ കാട്ടുപോത്ത് എത്തിയത്.
എന്തായാലും വനയാത്രയുടെ തുടക്കം തന്നെ ഗംഭീരം. കാറിന് മുന്നിലൂടെ ഓടുന്ന മ്ലാവും, കാട്ടുപോത്തുകളുടെ കൂട്ടവും,ആനയും,കുട്ടിയാനയും എവിടെ നോക്കിയാലും വന്യമൃഗങ്ങൾ. രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് മനോഹരമായ ഒരു വനയാത്ര. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.