446 പേർക്ക് കൊവിഡ്

Saturday 24 July 2021 12:38 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 446 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 442 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,26,741 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,19,234 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്നലെ 577 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,21,091 ആണ്. ജില്ലക്കാരായ 4883 പേർ ചികിത്സയിലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ഏഴു പേർ മരിച്ചു.
1) കുറ്റൂർ സ്വദേശിനി (56),
2) കവിയൂർ സ്വദേശിനി (68),
3) പന്തളം സ്വദേശിനി (86) ,
4) വളളിക്കോട് സ്വദേശി (66),
5) നിരണം സ്വദേശിനി (81),
6) പ്രമാടം സ്വദേശി (58),
7) നാറാണംമൂഴി സ്വദേശി (38) എന്നിവരാണ് മരിച്ചത്.

.

Advertisement
Advertisement