ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം ഇന്ന്
Saturday 24 July 2021 12:00 AM IST
ന്യൂഡൽഹി: ഐ.സി.എസ്.ഇ.പത്താം ക്ളാസിലെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രഖ്യാപിക്കുമെന്ന് സി.ഐ.എസ്.സി.ഇ അധികൃതർ അറിയിച്ചു. cisce.org and results.cisce.org വെബ്സൈറ്റുകൾ വഴിയോ 09248082883 എന്ന നമ്പറിലേക്ക് 'ICSE/ISC (Unique ID)' എന്ന ഫോർമാറ്റിൽ മെസേജിലൂടെയോ ഫലം അറിയാം. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇന്റേണൽ അസസ് മെന്റ് അടിസ്ഥാനമാക്കിയാണ് വിജയനിർണ്ണയം. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലായ് 31നകം പ്രഖ്യാപിക്കും.