ദീപശിഖാ പ്രയാണം

Saturday 24 July 2021 12:48 AM IST

തിരുവല്ല: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളികൾക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി മുതൽ നഗരസഭ മൈതാനം വരെ ദീപശിഖാ പ്രയാണം നടത്തി. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, ഐ.പി.എൽ താരം വിഷ്ണു വിനോദിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ.വർഗീസ് ദീപശിഖാ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.സതീഷ് ചന്ദ്രൻ, ട്രഷറർ പ്രമോദ് ഇളമൺ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement