ബാറുകളുടെ പ്രവർത്തനസമയം വർദ്ധിപ്പിച്ചു, രാവിലെ ഒൻപത് മുതൽ തുറന്ന് പ്രവർത്തിക്കും, തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം
Friday 23 July 2021 10:53 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചു. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരും. ബിയർ- വൈൻ പാർലറുകളും രാവിലെ 9 മുതൽ തുറക്കാം. വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തന അനുമതി. രാവിലെ 11 മണിക്കാണ് നിലവിൽ ബാറുകൾ തുറന്നിരുന്നത്. നേരത്തെയുള്ളത് പോലെ പാർസലായാണ് മദ്യം വിതരണം ചെയ്യുക.