അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

Saturday 24 July 2021 12:00 AM IST

മൂന്നാംപ്രതി അജ്മലിന് ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിലെ രണ്ടാംപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി തള്ളി. എന്നാൽ അർജുന്റെ സുഹൃത്തും കേസിലെ മൂന്നാംപ്രതിയുമായ അജ്മലിന് കോടതി ജാമ്യംഅനുവദിച്ചു. കൊലക്കേസ് പ്രതികളടക്കമുള്ള ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമിടയുണ്ടെന്ന കസ്റ്റംസിന്റെ വാദം ശരിവച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യംലഭിച്ചാൽ അർജുൻ ഒളിവിൽ പോകാനിടയുണ്ട്. കേസിന്റെ മുഖ്യസൂത്രധാരൻ അർജുനാണെന്നും കോടതി വിലയിരുത്തി.അജ്മലിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇയാൾ അന്വേഷണവുമായി സഹകരിച്ചെന്നും കേസിൽ ജാമ്യം നൽകുന്നതിന് തടസമില്ലെന്നും കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.