കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

Saturday 24 July 2021 12:02 AM IST
സംയുക്ത ട്രേഡ് യൂണിയൻ ഫറോക്ക് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം

ഫറോക്ക്: ആയുധ ഫാക്ടറികളുടെ സ്വകാര്യവത്ക്കരണത്തിനും തൊഴിലാളി വിരുദ്ധമായ കരിനിയമങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഫറോക്ക് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.​ഗിരീഷ് ഉദ്ഘാടനം ചെയ്തു . പി.മുഹമ്മദ് റമീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ജയശങ്കർ കിളിയൻകണ്ടി, എ.കെ.മനോജ് , ഇ.വസന്ത തുടങ്ങിയവർ പ്രസംഗിച്ചു.എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു സി, എസ്.ടി.യു സംഘടനകൾ സമരത്തിൽ പങ്കെടുത്തു. മണ്ണൂർ വളവിൽ നടന്ന പ്രതിഷേധ സമരം ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ ഭാസ്കരൻ നായർ, വി.ബിന്ദു, എ.വി.ഷൈജു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement