അപൂർവ രോഗ ചികിത്സയ്ക്കായി കേന്ദ്ര നയം വരുന്നു

Saturday 24 July 2021 1:44 AM IST

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അപൂർവ രോഗങ്ങളുടെ ചികിത്സ, പ്രതിരോധ നടപടികൾ, രോഗികൾക്കുള്ള സഹായ ഫണ്ട് രൂപീകരണം തുടങ്ങിയവ അടങ്ങിയ സമഗ്ര ദേശീയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും വഴി രോഗികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള വ്യവസ്ഥകളുമുണ്ടാകും.

പുതിയ നയം വഴി രാഷ്‌ട്രീയ ആരോഗ്യ നിധിയിലൂടെ അപൂർവ രോഗ ചികിത്സയ്ക്ക് ഒറ്റത്തവണ 20 ലക്ഷം രൂപ ലഭ്യമാക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ അടക്കം രാജ്യത്തെ 40 ശതമാനം ജനങ്ങൾക്കും സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് സഹായം ലഭിക്കും.

സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപങ്ങൾക്കും രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കാനുള്ള ഡിജിറ്റൽ പ്ളാറ്റ്ഫോമും സജ്ജമാക്കും. അംഗീകൃത ആശുപത്രികൾ വഴിയാണ് ചികിത്സ സഹായം എത്തിക്കുക. രോഗിയുടെ വിവരങ്ങൾ, ചികിത്സ, ചികിത്സാച്ചെലവ്, പണം നൽകേണ്ട ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാകും. ചികിത്സയ്ക്കുശേഷം ബാക്കി വരുന്ന തുക ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

അപൂർവ രോഗം ബാധിച്ചവർക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്.

ജനിക്കുന്ന കുട്ടികളെ അപൂർവ രോഗങ്ങളിൽ നിന്ന് രക്ഷിക്കാനാവശ്യമായ ബോധവത്ക്കരണവും നയത്തിന്റെ ഭാഗമാണ്.

കോർപറേറ്റ് സ്ഥാപനങ്ങൾ വഴി കൂടുതൽ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്നും ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ അറിയിച്ചു.

ക്രൗ​ഡ് ​ഫ​ണ്ടിം​ഗ് ​പ്ളാ​റ്റ്ഫോ​മി​ന്റെ സാ​ദ്ധ്യ​ത​ ​തേ​ടി​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​കു​ട്ടി​ക​ളി​ലെ​ ​അ​പൂ​ർ​വ​രോ​ഗ​ത്തി​ന് ​ചി​കി​ത്സാ​ഫ​ണ്ട് ​ക​ണ്ടെ​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​ക്രൗ​ഡ് ​ഫ​ണ്ടിം​ഗ് ​(​ധ​ന​ശേ​ഖ​ര​ണം​)​ ​ന​ട​ത്താ​ൻ​ ​പ്ളാ​റ്റ്ഫോം​ ​ഉ​ണ്ടാ​ക്കാ​നാ​വു​മോ​യെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ആ​രാ​ഞ്ഞു.​ ​സ്‌​പൈ​ന​ൽ​ ​മ​സ്‌​കു​ലാ​ർ​ ​അ​ട്രോ​ഫി​യെ​ന്ന​ ​അ​പൂ​ർ​വ​രോ​ഗം​ ​ബാ​ധി​ച്ച​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ്വ​ദേ​ശി​ ​ഇ​മ്രാ​ന് ​ചി​കി​ത്സാ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​പി​താ​വ് ​ആ​രി​ഫ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​ഇ​മ്രാ​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​മ്രാ​ന്റെ​ ​മ​ര​ണം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ ​ജ​സ്റ്റി​സ് ​പി.​ബി.​ ​സു​രേ​ഷ്‌​കു​മാ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​രോ​ഗം​ബാ​ധി​ച്ച​വ​രു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സം​വി​ധാ​നം​ ​വേ​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഇ​ത്ത​രം​ ​കു​ട്ടി​ക​ൾ​ക്ക് ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ത്തി​ന് ​അ​നു​സൃ​ത​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ ​കേ​ര​ള​ ​ലീ​ഗ​ൽ​സ​ർ​വീ​സ് ​അ​തോ​റി​റ്റി​ക്കും​ ​വ്യ​ക്ത​മാ​യ​ ​പ​ങ്കു​ള്ള​ ​പ്ളാ​റ്റ്ഫോ​മി​നെ​ക്കു​റി​ച്ചാ​ണ് ​ആ​ലോ​ചി​ക്കേ​ണ്ട​ത്.​ ​വ​ൻ​തോ​തി​ൽ​ ​ഫ​ണ്ട് ​ശേ​ഖ​രി​ക്കു​ന്ന​ ​ക്രൗ​ഡ് ​ഫ​ണ്ടിം​ഗ് ​പ്ളാ​റ്റ്ഫോ​മി​ന് ​വി​ശ്വാ​സ്യ​ത​യു​ണ്ടാ​ക​ണ​മെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി. അ​പൂ​ർ​വ​ ​ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സാ​സ​ഹാ​യ​മൊ​രു​ക്കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഫ​ല​പ്ര​ദ​മാ​യ​ ​ന​ട​പ​ടി​യി​ല്ലെ​ന്നും​ ​ഇ​തി​നാ​യി​ ​രൂ​പം​ ​ൽ​കി​യ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​സ​ർ​ക്കാ​ർ​ ​വി​ഹി​ത​മാ​യ​ 50​ ​ല​ക്ഷം​രൂ​പ​ ​ഇ​തു​വ​രെ​ ​നി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.​ ​നി​കു​തി​യി​ള​വ് ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട് ​ന​ൽ​കാ​ൻ​ ​ക​മ്പ​നി​ക​ളും​ ​ത​യ്യാ​റാ​വി​ല്ല.​ ​ഇൗ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ക്രൗ​ഡ് ​ഫ​ണ്ടിം​ഗ് ​പ്ളാ​റ്റ്ഫോ​മി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​ന്ന​തെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​മ്രാ​നു​വേ​ണ്ടി​ ​സ്വ​രൂ​പി​ച്ച​ ​പ​ണം​ ​ഇ​നി​യെ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി​ ​ചി​കി​ത്സാ​സ​ഹാ​യ​നി​ധി​ ​ചെ​യ​ർ​മാ​നാ​യ​ ​മ​ഞ്ഞ​ളാം​കു​ഴി​ ​അ​ലി​ ​എം.​എ​ൽ.​എ​യെ​യും​ ​ഹ​ർ​ജി​യി​ൽ​ ​ക​ക്ഷി​ചേ​ർ​ത്തു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണ് ​അ​പൂ​ർ​വ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സാ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കു​ന്ന​ത്.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഇ​തെ​ങ്ങ​നെ​ ​ന​ട​പ്പാ​ക്കു​ന്നെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ക്രൗ​ഡ് ​ഫ​ണ്ടിം​ഗ് ​പ്ളാ​റ്റ്ഫോ​മി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹ​ർ​ജി​ ​ര​ണ്ടാ​ഴ്ച​ ​ക​ഴി​ഞ്ഞു​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.