ഇന്ത്യയ്ക്കുമുണ്ടൊരു ഒളിമ്പിക് സമുറായ്

Saturday 24 July 2021 2:09 AM IST

ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ സമുറായ് യോദ്ധാക്കളെ പ്രതീകാത്മകമായി അവതരിപ്പിച്ച് സംഘാടകർ. 84 രാജ്യങ്ങൾക്കാണ് അവരുടെ പാരമ്പര്യവും പ്രൗഡിയുമൊക്കെ വിളിച്ചോതുന്ന വേഷഭൂഷാതികളിലാണ് പ്രതീകാത്മക സമുറായികളെ സൃഷ്ടിച്ചിരിക്കുന്നത്.ഓരോ രാജ്യത്തിന്റെയും സമുറായ്ക്ക് പേരുമിട്ടിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സാമുറായ്ക്ക് പേര് ഖാൻ എന്നാണ്.

ജൂലായ് 22 ന് ജനിച്ചു. 164 സെന്റിമീറ്റർ ഉയരം. ഗണിതത്തിൽ സവിശേഷകഴിവ് .പ്രധാന വിനോദംഛായാഗ്രഹണം.. ബലഹീനതയായി എരിവുള്ള കറി എന്നിങ്ങനെയാണ് ഖാൻ സമുറായ്ക്ക് നൽകിയിരിക്കുന്ന വിശേഷണം.

പതിനഞ്ച് കലാകാരന്മാരാണ് ഈ രാജ്യങ്ങളുടെ പതാകയും സാംസ്‌കാരിക ചരിത്രവും സമന്വയിപ്പിച്ച് ഇത്തരം സമുറായ് രൂപങ്ങൾക്ക് ജന്മം നൽകിയത്. ഒളിമ്പിക്‌സ് വഴി ജാപ്പനീസ് സംസ്‌കാരവും ചരിത്രവും ഐതിഹ്യവും ലോകമെങ്ങും എത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ഖാൻ എന്ന ഇന്ത്യന്‍ സാമുറായ് പിറന്നത്. വീഡിയോ ഗെയിമിലെ കഥാപാത്രങ്ങളുടെ മാതൃകയിലാണ് ഈ സമറായ്കളെ ഒരുക്കിയിരിക്കുന്നത്. എല്ലാവരെയും കുറിച്ച് ജനനം. ഉയരം. ഇഷ്ടാനിഷ്ടങ്ങള്‍, വ്യക്തിത്വം എന്നിങ്ങനെ വിശദമാക്കിയിട്ടുണ്ട്. അവരുടെ ..

ഖാൻ ബുദ്ധിമാനാണ്. ഗണിതശാസ്ത്രത്തിലും ഭാഷകളിലും അഭിനയത്തിലും നിപുണനും. കമ്പ്യൂട്ടറുകളും മറ്റ് യന്ത്രങ്ങളും റിപ്പയർ ചെയ്യും. ബോളിവുഡിൽ പണ്ട് അഭിനയിച്ചിട്ടുണ്ടായിരുന്നത്രേ. ഇന്ത്യയുടെ മുഖമുദ്രകളായ ഗണിതവും മറ്റ് വിജ്ഞാനശാഖകളും ബോളിവുഡും എരിവേറിയ രുചികളുമെല്ലാം ഈ സമുറായ്‌യിലൂടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു.

ഇതിന് പുറമെ ദേശീയപതാകയായ മൂവർണക്കൊടിയെക്കുറിച്ചുമുണ്ട് ചെറുവിവരണം. ഓരോ നിറം എന്തിനെ സൂചിപ്പിക്കുന്നുവെന്നും ഈ കുറിപ്പിൽ പറയുന്നു.

സാമുറായികൾ ഇന്നില്ല. എങ്കിലും ഈ യോദ്ധാക്കൾ ജാപ്പനീസ് സംസ്‌കാരത്തിന്റെ സവിശേഷഭാഗമാണ്. ഇത് ലോകമെങ്ങും അറിയപ്പെടുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം-കലാകാരന്മാരിൽ ഒരാളായ കമായ യമാമോട്ടൊ പറയുന്നു. ലോകമെങ്ങുനിന്നും ഓൺലൈനായി ആളുകളിൽ നിന്ന് അഭിപ്രായങ്ങൾതേടിയാണ് മെക്‌സിക്കോയുടെ പതാകയിലെ പരുന്തും പാമ്പുമൊക്കെ സമുറായ്‌യിലും പ്രത്യക്ഷപ്പെട്ടത്.