സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വടക്കൻ കേരളം ജാഗ്രതയിൽ, നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Saturday 24 July 2021 8:37 AM IST

തിരുവനന്തപുരം: മലയോര മേഖലകളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.വടക്കൻ കേരളം അതീവ ജാഗ്രതയിലാണ്. മലപ്പുറത്ത് പുഴകൾ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും എട്ട് അന്യ സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ രണ്ടു ദിവസമായി കനത്ത മഴയാണ്. വ്യാപക നാശനഷ്ടവുമുണ്ടായി.

പാലക്കാട് അട്ടപ്പാടിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അതിശക്തമായ മഴയാണ്.ഭവാനിപ്പുഴ കവിഞ്ഞൊഴുകി. കുന്തിപ്പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. ചെമ്മണ്ണൂർ, താവളം എന്നീ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ചെമ്മണ്ണൂർ പാലത്തിന്റെ കൈവരിക്ക് കേടുപാടുകൾ സംഭവിച്ചു.

ഇന്നലെ രാത്രി അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ ശാന്തൻപാറയിൽ കലുങ്ക് ഇടിഞ്ഞു. വാഹന ഗതാഗതം നിരോധിച്ചു. ഇതുവഴി പോയ കെഎസ്ആർടിസി ബസിലെ യാത്രക്കാരെ മടക്കി.