അഡ്മിനിസ്ട്രേറ്റർ 26ന് ലക്ഷദ്വീപിൽ

Sunday 25 July 2021 12:23 AM IST

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഏഴു ദിവസത്തെ സന്ദർശനത്തിനായി നാളെ ദ്വീപിൽ എത്തും. നാളെ രാവിലെ അഹമ്മദാബാദിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തി അഗത്തിയിലേക്ക് പോകും. അഗത്തിയിലെ ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി സന്ദർശിച്ച ശേഷം കവരത്തിയിലേക്ക് തിരിക്കും. വകുപ്പുതല അവലോകനങ്ങൾ, ഫയൽ പരിശോധന, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവയാണ് പ്രധാന പരിപാടികൾ. ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് അഗത്തിയിൽ നിന്ന് മടങ്ങും. അഡ്മിനിസ്ട്രേറ്റർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഭരണ പരിഷ്കാരങ്ങൾ സംബന്ധിച്ച് അദ്ദേഹം ദ്വീപിൽ എത്തുമ്പോൾ നേരിൽ ചർച്ച നടത്തുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു. ഇതിനായി അവിഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലും ഉപദേഷ്ടാവിനും കത്തു നൽകി.