ആനുകൂല്യം ലഭ്യമാക്കണം

Sunday 25 July 2021 12:53 AM IST

കൊടുമൺ : പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ പൂർണമായ തുകയ്ക്കുള്ള ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ഐൻ.ടി.യുസി യുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.വളരെ ബുദ്ധിമുട്ടാണ് റിട്ടയർ ചെയ്യുന്നവർക്ക് അനുഭവപ്പെടുന്നത്. തൊഴിലാളികളുടെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും കാലാകാലങ്ങളിൽ ലഭിച്ചിരുന്ന യൂണിഫോം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും നിരവധി വർഷങ്ങളായി താൽക്കാലികമായി ജോലി ചെയ്തു കൊണ്ട് ഇരിക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ , ആർ.സുകുമാരൻ നായർ , സി.ജി. അജയൻ ,രവി പുത്തേത്ത് , സജി കെ സൈമൺ, സജി വകയാർ, സജോയ് വി ജോയി, സജി പി.കെ, സുനിൽ.ഡി എന്നിവർ സംസാരിച്ചു.

Advertisement
Advertisement